വെയിൽപ്പൂക്കളുതിർന്ന വഴികളിലൂടെ സഞ്ചരിച്ച ഒരു കവിയുടെ സ്വപ്ന പ്രകാശനം ദിനം.

വെയിൽപ്പൂക്കളുതിർന്ന വഴികളിലൂടെ സഞ്ചരിച്ച  ഒരു കവിയുടെ സ്വപ്ന പ്രകാശനം ദിനം.
Oct 17, 2024 11:08 AM | By PointViews Editr


കേളകം (കണ്ണൂർ): ഒരു കവിക്ക് എത്രത്തോളം സ്വപ്നങ്ങളിൽ സഞ്ചരിക്കാനാകും? യാഥാർത്ഥ്യങ്ങളോട് ഇഴചേരാനാകും? പ്രത്യാശകളുടെ വെയിൽപ്പൂക്കളുതിർന്ന വഴികളിൽ നടന്നു പോകാനാകും? ആ ചിന്തകളിൽ വിരാചിച്ച ഒരു കവിയുടെ പേരാണ് വർഗീസ് ആൻ്റണി. ഇന്ന് അദ്ദേഹം മരിച്ചിട്ട് 41 ദിവസമായിരിക്കുന്നു. അച്ചടിമഷി പുരണ്ട കവിതാ സമാഹാര പുസ്തകം കൈയ്യിൽ കിട്ടിയിട്ടും പ്രകാശന കർമം നിർവ്വഹിക്കും മുൻപേ ഈ ലൗകീക പാരാവാരം വിട്ട് പറന്നു പോയ അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്ന പുസ്തകം ഇന്ന് വായനയുടെ ലോകത്തേക്ക് എത്തുകയാണ്.

ഒരു കഥ പോലെ....

സ്വന്തം ഗ്രാമത്തിൽ വച്ച് സുഹ്യത്തുക്കളുടെയും അയൽവാസികളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ തൻ്റെ ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്യണമെന്നത് കവിയുടെ ആഗ്രഹമായിരുന്നു. അതിനായി പുസ്‌തകം അച്ചടിച്ച് എത്തിക്കുകയും പ്രകാശന കർമത്തിനുള്ള ആലോചനകൾ നടത്തുകയും ചെയ്തു. എന്നാൽ തീയതി തീരുമാനിക്കും മുൻപ് കവി മരിച്ചു. ഇന്ന് കവിയുടെ നാൽപത്തിയൊന്നാം ചരമ ദിനമാണ് കവിയുടെ കൂട്ടുകാരും നാട്ടുകാരും ചേർന്ന് പുസ്‌തകം ഇന്ന് പ്രകാശനം ചെയ്യും. കാരണം അത് കവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. വെയിൽ പൂക്കളുതിർന്ന വഴികളിൽ കവിതയെയും തന്നേയും സ്നേഹിക്കുന്നവർ ഇന്ന് നടന്നെത്തുന്നത് കവിയുടെ ആത്മാവ് കണ്ട് ആനന്ദിക്കും എന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

അല്ല ഇതൊരു കഥയല്ല ഇന്നിൻ്റെ കാഴ്ചയാണ്. കേളകം നാനാനിപൊയിൽ സ്വദേശി മൂലയിൽ വർഗീസ് ആൻ്റണിയാണ് ആ കവി. രോഗബാധിതനായി ചികിത്സയിൽ കഴിയുമ്പോൾ, സെപ്റ്റംബർ 7 ന് 57-ാം വയസ്സിൽ അദ്ദേഹം മരിച്ചു. അതിനും രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തിന്റെ വെയിൽപ്പൂക്കളുതിർന്ന വഴികളിൽ എന്ന കവിതാ സമാഹാരം അച്ചടിച്ച് എത്തിയത്. ആശുപത്രിയിൽ കഴിയുമ്പോൾ പുസ്തകം പ്രകാശനം ചെയ്യാമെന്ന് സുഹൃത്തുക്കൾ ആലോചിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനാകും എന്നും കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ സാധിക്കും എന്നും വർഗീസ് ആൻ്റണി  വിശ്വസിച്ചു, പ്രതീക്ഷിച്ചു. ഒപ്പം കൂട്ടുകാരും. പക്ഷേ വിധി മറിച്ചായിരുന്നു. എന്നാൽ വർഗീസ് ഇല്ലാത്ത ഈ കാലത്ത്,വർഗീസിൻ്റെ ആഗ്രഹം സാധിച്ചു നൽകാൻ വർഗീസിന്റെ മരണത്തിന് ശേഷം 41 -ാം ചരമദിനത്തിൽ, ആ കവിതാ സമാഹാരം പ്രകാശനം ചെയ്യാമെന്ന് എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. 

65 കവിതകൾ അടങ്ങിയതാണ് കവിത സമാഹാരം. മലയോര കുടിയേറ്റ ഗ്രാമമായ കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ ജനിച്ച വർഗീസ്, പത്താം ക്ലാസ് ഫസ്‌റ്റ് ക്ലാസിൽ പാസായി. അന്നത്തെ ജീവിത സാഹചര്യത്തിൽ ഉന്നത പഠനത്തിന് പോകാൻ വർഗീസിന് സാധിച്ചില്ല കൃഷിപ്പണിയും മറ്റുമായി കഴിഞ്ഞിരുന്ന വർഗീസിന് പിന്നീട് സൗദിയിൽ ചെറിയൊരു ജോലി ലഭിച്ചു. പ്രവാസ കാലത്താണ് കവിതകൾ എഴുതിയത്. അതിനാൽത്തന്നെ ചെറുപ്പകാലം മുതൽ താൻ അനുഭവിച്ച ജീവിതത്തിന്റെ സന്തോഷങ്ങളും ദുഖങ്ങളും പ്രതീക്ഷകളും കാഴ്ചകളും പ്രമേയമാക്കിയ കവിതകളാണ് വർഗീസിൻ്റെ സമാഹാരത്തിൽ ഉള്ളത്.പുസ്തകം പ്രത്യേകതകൾ നിറഞ്ഞതാണ്. കവിത ഏത് വൃത്തത്തിലാണ് താൻ എഴുതിയിട്ടുള്ളതെന്നും ഓരോ കവിതയ്ക്ക് ഒപ്പവും ചേർത്തിട്ടുണ്ട് എന്നതും പുസ്‌തകത്തിൻ്റെ പ്രത്യേകതയാണ്. തിരുവനന്തപുരം മയൂഖം സാഹിത്യ സാംസ്‌കാരിക വേദിയാണ് പ്രസാധകർ. ഭാര്യ ഷീബ രണ്ട് മക്കളാണ് വർഗീസിന് ആവിഷ് വർഗീസും ആൻ മരിയ വർഗീസും ഇരുവരും വിദ്യാർഥികളാണ്.കൊട്ടിയൂരിലെ മിഴി കലാ സാംസ്‌കാരിക വേദിയും നാനാനിപൊയിൽ യൂണിറ്റി നഗർ റസിഡൻ്റസ് അസോസിയേഷനും വർഗീസ് ആൻ്റണി അംഗമായ കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥി സംഘടന കിളിവാതിൽ 82 ബാച്ചും ചേർന്നാണ് പ്രകാശന പരിപാടി സംഘടിപ്പിക്കുന്നത്. മഞ്ഞളാംപുറം സെൻ്റ് ആൻ്റണീസ് പള്ളിയിലെ പാരിഷ് ഹാളിൽ ഇന്ന് 4 ന് നടത്തുന്ന സമ്മേളനത്തിൽ വച്ച് കവി വീരാൻകുട്ടി പ്രകാശനം കർമം നിർവഹിക്കും. വികാരി ഫാ. ജോർജ് ചേലമരം അധ്യക്ഷത വഹിക്കും മിഴി കലാ സാംസ്‌കാരിക വേദി പ്രസിഡൻ്റ് ജോയ് സെബാസ്‌റ്റ്യൻ ഓരത്തേൽ വിതരണോദ്ഘാടനം നിർവഹിക്കും ആൻമരിയ വർഗീസ് ഏറ്റുവാങ്ങും. കൊട്ടിയൂർ പള്ളി വികാരി ഫാ. സജി മാത്യു പുഞ്ചയിലിൻ്റെ കാർമികത്വത്തിൽ വർഗീസിൻ്റെ 41-ാം ചരമദിന കർമങ്ങളും ഇതോടൊപ്പം നടത്തും.

Traveled through paths filled with sunflowers A poet's dream release day.

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories